ഇന്‍സ്റ്റയിലെ പുതിയ അപ്‌ഡേറ്റ് ‘ഇന്‍സ്റ്റന്റ്‌സ്’; അബദ്ധത്തില്‍ ഫോട്ടോസ് ഷെയര്‍ ആയാല്‍ എങ്ങനെ ഒഴിവാക്കാം
ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒരു പുതിയ ഫീച്ചറാണ് ‘ഇന്‍സ്റ്റന്റ്‌സ്’. ഉപയോക്താക്കളുടെ യഥാര്‍ത്ഥ ജീവിതത്തിലെ നിമിഷങ്ങള്‍ പെട്ടെന്ന് പങ്കുവെക്കാന്‍ ലക്ഷ്യമിട്ട് മെയ് 13നാണ് ഈ ഫീച്ചര്‍ പ്ലാറ്റ്ഫോമില്‍ എത്തിയത്. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനരീതി കൃത്യമായി മനസ്സിലാകാത്തതിനാല്‍ പലര്‍ക്കും അബദ്ധത്തില്‍ ചിത്രങ്ങള്‍ ഷെയര്‍ ആകുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്താണ് ഇന്‍സ്റ്റന്റ്‌സ്? ഇന്‍ബോക്‌സിന്റെ താഴെ വലത് കോണിലുള്ള ചെറിയ ഫോട്ടോ സ്റ്റാക്കില്‍ തൊട്ടാല്‍ ഈ ഫീച്ചര്‍ കാണാം. പലരും പങ്കുവെച്ച ചിത്രങ്ങള്‍ ഇതില്‍ കാണാം. ഇടത്തോട്ടോ മുകളിലോട്ടോ സ്ലൈഡ് ചെയ്താല്‍ […]
Read more

