Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Iran-Israel conflict

തിരിച്ചടി തുടങ്ങി; ഇസ്രയേലിൽ മിസൈൽ വർഷവുമായി ഇറാൻ

ടെൽ അവീവ്: ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ കനത്ത വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി ആരംഭിച്ചതായി റിപ്പോർട്ട്. ഏതാനും സമയം മുൻപ് ഇറാനിൽ നിന്ന് രാജ്യത്തേക്ക് മിസൈൽ വർഷം നടന്നതായി ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാൻ മിസൈലുകൾ പ്രയോഗിച്ചതോടെ ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിലെ വിവിധയിടങ്ങളിൽ സൈറണുകൾ മുഴങ്ങി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. കനത്ത ആക്രമണമാണ് ഇറാൻ തുടങ്ങിയിരിക്കുന്നത്.
Read more

അതീവ ജാ​ഗ്രത വേണം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

ടെൽ അവീവ്: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി എംബസി. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. പുതുക്കിയ നിർദേശങ്ങളറിയാൻ https://www.oref.org.il/eng എന്ന വെബ്സൈറ്റ് സന്ദർശിക്കാം. നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്കരികെ എല്ലാവരും തുടരണമെന്നും താമസസ്ഥലത് തുടരണം. ഇസ്രയേലിലേക്ക് യാത്രകൾ പാടില്ല. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ഫോൺ: +972-54-7520711. […]
Read more

ഇറാൻ -ഇസ്രായേൽ സംഘർഷം; ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു

ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്കും ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിക്കുന്നുണ്ട്. പതിനായിരത്തോളം ഇന്ത്യക്കാരാണ് ടെഹ്റാനിൽ ജോലി ചെയ്യുന്നത്. ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. Content: Iran-Israel conflict; Indian students […]
Read more

ഇറാൻ- ഇസ്രയേൽ സംഘർഷം: ഇസ്രയേലിനെ പരോക്ഷമായി പിന്തുണച്ച് കാനഡ

ഒട്ടാവ: ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിനെ പരോക്ഷമായി പിൻതുണച്ച് കാനഡ. കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇസ്രയേലിന് പരോക്ഷ പിൻതുണ നൽകിയത്. സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ഇസ്രയേലിൻ്റെ അവകാശത്തെ കാനഡ പിന്തുണയ്ക്കുന്നു. ഇറാൻ്റെ ആണവ പദ്ധതി കാലങ്ങളായി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇസ്രയേലിലുടനീളം നടത്തുന്ന മിസൈൽ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് ഭീഷണിയാണ്. പരമാവധി സംയമനം പാലിക്കണമെന്നും നയതന്ത്ര പരിഹാരത്തിന് ഇരു കക്ഷികളും തയ്യാറാവണമെന്നും മാർക്ക് കാർണി പറഞ്ഞു. ഔദ്യോ​ഗിക എക്സ് പോസ്റ്റിലൂടെയാണ് കാർണി ഈ […]
Read more

Recent News

Advertisement
WhiteswanTV Footer