ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത പാകിസ്താനിൽ; ഇന്ത്യ അവസരം കൈവിട്ടെന്ന് ശശി തരൂർ
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും ഇന്ത്യ മുൻകൈ എടുക്കണമായിരുന്നെന്ന് കോൺഗ്രസ് എം.പിയും പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂർ. വിഷയത്തിൽ ഇടപെടാതിരുന്നതുമൂലം ഇന്ത്യയുടെ അവസരം നഷ്ടപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു തരൂർ. മേഖലയിൽ സമാധാനമുണ്ടാക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഞാൻ പത്തുദിവസമായി പറയുന്നു. സർക്കാർ ഇതുവരെ പരസ്യമായി അതിന് മുതിർന്നിട്ടില്ല, രഹസ്യമായി അത് ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. പാകിസ്താനാണ് മധ്യസ്ഥതക്ക് മുൻകൈയെടുക്കുന്നതെന്ന് പത്രത്തിൽ കാണുമ്പോൾ […]
Read more