Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Jagadeep Dhankar

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ 9 ന്

ന്യൂഡല്‍ഹി: രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ ഒന്‍പതിന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് ദിവസമായ സെപ്തംബര്‍ ഒന്‍പതിനുതന്നെ ഫലപ്രഖ്യാപനവും നടക്കും.
Read more

ജഗദീപ് ധൻകറിന് ആശംസ നേർന്ന് പ്രധാനമന്ത്രി

ഉപരാഷ്ട്രപതി പദവിയിൽ നിന്ന് രാജിവെച്ച ജഗദീപ് ധൻകറിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതിയടക്കമുള്ള സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോഗ്യവാനായിരിക്കട്ടെയെന്നും മോദി ആശംസിച്ചു. സമൂഹമാധ്യമമായ എക്‌സിലാണ് പോസ്റ്റ് പങ്കുവെച്ചത്. ജഗദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി.
Read more

ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അം​ഗീകരിച്ചു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അം​ഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധൻകറിന്റെ അപ്രതീക്ഷിത രാജി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജ​ഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റം​ഗങ്ങൾക്കും നന്ദി പറഞ്ഞു. ജ​ഗ്ദീപ് ധൻകർ പശ്ചിമബം​ഗാൾ ​ഗവർണറായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് ജ​ഗ്ദീപ് ധൻകറുടെ രാജി.
Read more

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ യോഗം വിളിച്ച് കോൺഗ്രസ്

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചതിന് പിന്നാലെ യോഗം വിളിച്ച് കോൺഗ്രസ്. ഇരുസഭകളിലെയും എംപിമാർ യോഗത്തിൽ പങ്കെടുത്തു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പാർലമെൻറ് ഹൗസ് കോംപ്ലക്സിലാണ് യോഗം ചേർന്നത്. ഇന്നലെ രാത്രി വളരെ അപ്രതീക്ഷിതമായാണ് സാമൂഹ്യമാധമത്തിലൂടെ ജ​ഗ്ദീപ് ധൻകർ രാജി വച്ചവിവരം അറിയിച്ചത്. ആരോ​ഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജ​ഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റം​ഗങ്ങൾക്കും നന്ദി പറഞ്ഞു. ജ​ഗ്ദീപ് […]
Read more

കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും (ജൂലൈ 6), നാളെയും ( ജൂലൈ 7) ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നേവൽ ബേസ്, എംജി റോഡ്, ഹൈക്കോടതി ജംഗ്ഷൻ, ബോൾഗാട്ടി ഭാഗങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 08.00 മുതൽ 01.വരെ സാഷണൽ ഹൈവേ 544, കളമശ്ശേരി എസ് സി എം എസ് മുതൽ കളമശ്ശേരി എച്ച്.എം.ടി. സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജംഗ്ഷൻ, മെഡിക്കൽ കോളേജ് റോഡിൽ കളമശ്ശേരി ന്യൂവാൽസ് വരെയും നിയന്ത്രണം […]
Read more
Advertisement
WhiteswanTV Footer