Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Jain University Sumit

രാജ്യത്ത് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണെന്ന് കെസി വേണുഗോപാൽ

കൊച്ചി: രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ‘രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം’ എന്ന വിഷയത്തില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംഘപരിവാര്‍ ഡിസൈന്‍ ചെയ്യുന്ന അജൻഡയാണ്. ചോദ്യം ഉന്നയിക്കുന്ന പ്രധാന പ്രതിപക്ഷ നേതാക്കളെ പലരീതിയില്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ട്. രാഹുല്‍ഗാന്ധിയെ ചൈനീസ് ചാരനായി മുദ്രകുത്തിയതും വളഞ്ഞിട്ട് ആക്രമിച്ചതും നാം കണ്ടതാണ്. ഈ ആക്ഷേപം ഉന്നയിച്ച ബിജെപി തന്നെ ചൈനീസ് കമ്യൂണിസ്റ്റ് […]
Read more

എൽഡിഎഫ് 3.0 പ്രചാരണത്തിന് പിന്നാലെ ജനം പോകില്ല: ഷാഫി പറമ്പിൽ

കൊച്ചി: എല്‍ഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണകരമാകുമെന്ന് ഷാഫി പറമ്പില്‍ എംപി. കൊച്ചിയിൽ ജെയിൻ സർവകലാശാലയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയെക്കുറിച്ചുള്ള ജെയിൻ സർവകലാശാലയുടെ ചർച്ചയ്ക്കിടെയാണ് രാഷ്ട്രീയം പറഞ്ഞ് ഷാഫിയും ചിരിയും ചിന്തയും പറഞ്ഞ് പിഷാരടിയും കാണികളുടെ മനസ് കവർന്നത്. എല്‍ഡിഎഫ് 3.0 എന്ന പ്രചാരണത്തിന് പിന്നാലെ ജനം പോകില്ലെന്ന് ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതലും. ആ കൂടുതലുള്ള ആളുകളുടെ പ്രതികരണമാണ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ […]
Read more
Advertisement
WhiteswanTV Footer