അഗ്നിപർവ്വത സ്ഫോടനം; ദുബായ്-ജക്കാർത്ത എമിറേറ്റ്സ് സർവീസുകൾ റദ്ദാക്കി
ദുബായ്: ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ദുബായ്-ജക്കാർത്ത റൂട്ടിലെ ചില വിമാന സർവീസുകൾ റദ്ദാക്കി. മറ്റ് ചില സർവീസുകൾ വൈകുമെന്നും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ജക്കാർത്തയിലെ സൂകാർണോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ 5, 6 തീയതികളിൽ നടത്താനിരുന്ന സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചത്. ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്നിപർവ്വതം ശനിയാഴ്ച ശക്തമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്തരീക്ഷത്തിൽ വലിയ തോതിൽ ചാരവും പുകയും നിറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജക്കാർത്ത വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം […]
Read more







