ജയമാധവൻ നായർ കൊലക്കേസ്; പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകക്കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് മേൽക്കോടതിയാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. താൻ നിരപരാധിയാണെന്നും കേസിൽ മനഃപൂർവം കുടുക്കിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. കോടികൾ വിലമതിക്കുന്ന തറവാട് സ്വത്തുക്കൾ […]
Read more