Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Journalist

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി ഹാജരായില്ല

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപി ഹാജരായില്ല. സുരേഷ് ഗോപി കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27നാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി മാധ്യമപ്രവര്‍ത്തക കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Read more

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസ്; സുരേഷ് ഗോപി ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്. ഹൈക്കോടതി തുടര്‍ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവിന് അപേക്ഷ നല്‍കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സുരേഷ് ഗോപി ഇന്നലെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാല് കോടതിയില്‍ ഹാജരായിരുന്നു. സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി എന്‍ ശിവശങ്കര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ […]
Read more

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ എം. രാമചന്ദ്രന്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ശ്രോതാക്കള്‍ക്ക് വാര്‍ത്തയുടെ സുവര്‍ണ്ണ കാലഘട്ടം സമ്മാനിച്ച ആകാശവാണിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. വാര്‍ത്തള്‍ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് അദ്ദേഹം സുപരിചിതനായി. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍. കൗതുകവാര്‍ത്തകള്‍ പേരില്‍ ഞായറാഴ്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടി ഏറെ ജനപ്രിയമായിരുന്നു.
Read more

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പിളളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പിളളി അന്തരിച്ചു.63 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് മലയാള മനോരമയില്‍ 38 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുണ്ട്.തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റായും സേവനമനുഷ്ഠിച്ചിരുന്നു.കേരള രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ പോലീസ് നടത്തിയ അതിക്രമങ്ങള്‍ പുറം ലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയുടെ’സ്‌കൂപ്പ്’ ആണ്. തങ്കമണിയിലെ പൊലീസ് അതിക്രമം തുറന്നുകാട്ടിയതിന് പി. യു. സി. എല്‍ അദ്ദേഹത്തെ […]
Read more

ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്:കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകനും, ചലച്ചിത്ര നിരൂപകനും, മാധ്യമ പ്രവര്‍ത്തകനുമായ ചെലവൂര്‍ വേണു അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉമ്മ എന്ന സിനിമക്ക് ചെലവൂര്‍ വേണു എഴുതിയ നിരുപണം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Read more

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു.അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കരിക്കും. മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുന്നു;ജാഗ്രത നിര്‍ദ്ദേശവുമായി മെഡിക്കല്‍ ഓഫീസര്‍ സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്‍.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി ഏറെക്കാലം ജോലി ചെയ്തു.ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിരുന്നു. എന്റര്‍പ്രണര്‍ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് […]
Read more

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു.അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കരിക്കും. മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുന്നു;ജാഗ്രത നിര്‍ദ്ദേശവുമായി മെഡിക്കല്‍ ഓഫീസര്‍ സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്‍.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി ഏറെക്കാലം ജോലി ചെയ്തു.ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിരുന്നു. എന്റര്‍പ്രണര്‍ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് […]
Read more

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

വാഷിംഗ്ടണ്‍:അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു.76 വയസായിരുന്നു.ആന്‍ഡേഴ്‌സന്റെ ന്യൂയോര്‍ക്കിലെ ഗ്രീന്‍വുഡ് ലേക്കിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.ഹൃദയ പ്രശ്‌നങ്ങളാല്‍ വിശ്രമത്തിലായിരുന്നു.മകള്‍ സുലോമി ആന്‍ഡേഴ്‌സണാണ് മരണവിവരം അറിയിച്ചത്.ലെബനനില്‍ ഇറാന്‍ അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോവുകയും ഏഴ് വര്‍ഷം ബന്ദിയാക്കുകയും ചെയ്ത പത്രപ്രവര്‍ത്തകനാണ് ആന്‍ഡോഴ്‌സണ്‍. യാത്രക്കാരുടെ എണ്ണത്തില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ മുന്‍പന്തിയില്‍ അസോസിയേറ്റഡ് പ്രസിന്റെ ബെയ്‌റൂട്ട് ബ്യൂറോ ചീഫായിരുന്നു ആന്‍ഡേഴ്‌സണ്‍. 1985-ല്‍ തട്ടിക്കൊണ്ടുപോയ ആന്‍ഡേഴ്‌സണെ 1991-ലാണ് ഭീകരര്‍ തടവില്‍ നിന്ന് മോചിപ്പിച്ചത്. 1985 മാര്‍ച്ച് 16-ന് രാവിലെ ടെന്നീസ് കളിക്കവെയാണ് […]
Read more
Advertisement
WhiteswanTV Footer