‘കേരളത്തിൽ എയിംസ് വരും, അത് താൻ നൽകിയ വാക്കാണ്, ജെപി നദ്ദ നൽകിയ ഉറപ്പുണ്ട്’: സുരേഷ് ഗോപി
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണന നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിനാണ് കേന്ദ്രത്തിന്റെ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാകുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. ആരോഗ്യരംഗത്തെ നേട്ടങ്ങൾ കേരളത്തിന് എയിംസ് ആവശ്യമില്ലെന്നതിന് കാരണമാകരുതെന്നും കോടതി വ്യക്തമാക്കി. എല്ലാവർക്കും […]
Read more