Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘കേരളത്തിൽ എയിംസ് വരും, അത് താൻ നൽകിയ വാക്കാണ്, ജെപി നദ്ദ നൽകിയ ഉറപ്പുണ്ട്’: സുരേഷ് ​ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണന നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിനാണ് കേന്ദ്രത്തിന്റെ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാകുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. ആരോഗ്യരംഗത്തെ നേട്ടങ്ങൾ കേരളത്തിന് എയിംസ് ആവശ്യമില്ലെന്നതിന് കാരണമാകരുതെന്നും കോടതി വ്യക്തമാക്കി.

എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും നിരീക്ഷിച്ചു. ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതിന്റെ സാഹചര്യം എന്തായിരുന്നുവെന്നും കോടതി ചോദിച്ചു. കേരളം ഒരു എയിംസിന് അർഹമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എയിംസ് അനുവദിക്കുന്നതിന് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളിൽ തൃപ്തിയില്ലെന്നും കോടതി വിമർശിച്ചു. 2014 മുതൽ കേരളം എയിംസിനായി ആവശ്യമുന്നയിക്കുന്നുണ്ടെന്നും പത്ത് വർഷത്തിലേറെയായി ആവശ്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആറാഴ്ചയ്ക്കകം എയിംസ് വിഷയത്തിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

കേരള സർക്കാർ എയിംസിനായി നാല് സ്ഥലങ്ങൾ ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് എയിംസ് അനുവദിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

സ്വകാര്യ മെഡിക്കൽ കോളേജുകൾ നിലവിലുള്ള പ്രദേശങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. അതേസമയം കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്ര മന്ത്രിസഭ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ആറാഴ്ചയ്ക്കകം വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാകുന്നതോടെ കേരളത്തിന്റെ ദീർഘകാല എയിംസ് ആവശ്യം സംബന്ധിച്ച തുടർനടപടികൾക്ക് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix