Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kafir screenshot case

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌

കോഴിക്കോട്: രാഷ്ട്രീയ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിന് മുന്നോടിയായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ഭാരവാഹിത്വം ഒഴിഞ്ഞു. ശനിയാഴ്ചയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. എങ്കിലും ബ്ലോക്ക് കമ്മറ്റി അംഗമായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കേസിൽ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിബേഷ് സ്ഥാനമൊഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിരുന്നു. വടകര ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യൽ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; 3 പേർക്ക് കൂടി നോട്ടീസ്

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തവരെയും പിന്നീട് പ്രചരിപ്പിച്ചവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവർ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും സന്ദേശം പങ്കുവെച്ചവരാണെന്നാണ് സൂചന. […]
Read more

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വലിയ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സംഘം ഇന്ന് വടകരയിൽ യോഗം ചേരും. അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ, തെളിവുകൾ ശേഖരിക്കുന്ന രീതി, മുൻ അന്വേഷണത്തിന്റെ വിവരങ്ങൾ എന്നിവ യോഗത്തിൽ പരിശോധിക്കും. ഇതിനുമുമ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ ഫയലുകളും പ്രത്യേക സംഘം വിലയിരുത്തും. വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് കാഫിർ സ്ക്രീൻഷോട്ട് വിവാദം ഉയർന്നത്. യുഡിഎഫ് […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്; അന്വേഷണം ഊർജിതമാക്കാൻ കത്ത് നൽകി പാറക്കൽ അബ്ദുള്ള

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ “കാഫിർ സ്‌ക്രീൻഷോട്ട്” പ്രചാരണ കേസിലെ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ചെന്നിത്തലയുടെ ഓഫീസിലെത്തി നേരിട്ടാണ് എംഎൽഎ കത്ത് കൈമാറിയത്. കേസിൽ നിർണായക തെളിവുകളായ ഫോൺ ഫോറൻസിക് പരിശോധന റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും 20 മാസത്തിലധികമായി റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix