Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kanjav

580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ

കോട്ടയം: ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തിൽ യാത്രചെയ്ത് ചൂണ്ടയിട്ട്‌ മീൻപിടിച്ച് റീൽസുചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിരുന്നയാളാണ് അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചുെവച്ചിരുന്ന കഞ്ചാവ് […]
Read more

നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്നു പേർ കഞ്ചാവുമായി പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ​ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Read more

വീട്ടുവളപ്പിൽ ആറ് കഞ്ചാവ് ചെടികൾ പരിപാലിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാളയംകുന്ന് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷംനാദാണ് വർക്കല എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വീട്ടുവളപ്പിൽ മറ്റ് ചെടികൾക്കൊപ്പം വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 11 മുതൽ 43 സെന്റീമീറ്റർ വരെ വളർച്ചയെത്തിയ ആറ് കഞ്ചാവ് ചെടികൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.രണ്ട് ചെടിച്ചട്ടികളിലായി മാറ്റി വച്ച് […]
Read more

21 കാരന്റെ കൃഷി; നട്ടുപിടിപ്പിച്ചത് കഞ്ചാവ്

കോഴിക്കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തില്‍ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കല്‍ വയല്‍ ഒരുങ്കോകുന്നുമ്മല്‍ അഭിനവ് ആണ് പിടിയിലായത്. വീടിന്റെ ടെറസില്‍ പാരപ്പറ്റിനോട് ചേര്‍ന്ന് കവറുകളില്‍ നട്ട് പരിപാലിച്ചിരുന്ന രീതിയില്‍ പത്ത് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ബാലുശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെടികള്‍ പിടിച്ചെടുത്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ വിഷ്ണു, സിപിഒ […]
Read more

ജിമ്മിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന: ആലപ്പുഴയില്‍ ജിം ട്രെയിനറായ യുവാവ് പിടിയില്‍

ആലപ്പുഴ: ജിമ്മിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന. ജിം ട്രെയിനര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ കൊമ്മാടിയില്‍ ജിം ട്രെയിനറായ യുവാവും കായംകുളത്ത് പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് പിടിയിലായത്. ഇരുവരുടെയും കൈവശമുണ്ടായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കൊമ്മാടിയില്‍ നടത്തിയ പരിശോധനയിലാണ് ജിം ട്രെയിനര്‍ പിടിയിലായത്. കൊമ്മാടി വാടക്കുഴി വീട്ടില്‍ വി വി വിഷ്ണു(31) ആണ് പിടിയിലായത്. 2.534 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. ജിംനേഷ്യത്തിന്റെ മറവില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്‌സൈസ് […]
Read more

കേരളത്തില്‍ വില്‍പ്പന നടത്താനെത്തിച്ച 16 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കാലടിയില്‍ വന്‍ മയക്ക് മരുന്നുവേട്ട.16 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സഹിദുല്‍ ഇസ്ലാം (31), വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി ഹസനൂര്‍ ഇസ്ലാം (33) എന്നിവരേയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പതിനാറ് കിലോ കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. സംഘം കുറച്ചുനാളുകളായി […]
Read more

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന; കണ്ടെത്തിയത് 2 കിലോ കഞ്ചാവ്

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവു വേട്ട. താമ്പരം- മംഗലാപുരം ട്രെയിനിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു.ഇതിനെത്തുടർന്ന് പ്രതി ഉപേക്ഷിച്ചു പോയതാകാമെന്നാണ് ഷൊർണൂ൪ പൊലീസ് അറിയിച്ചത്. പ്രതിക്കായുള്ള അന്വേഷണവും ഊ൪ജിതമെന്ന് പൊലീസ് അറിയിച്ചു.
Read more

മൂന്നരകിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ; സംഭവം കൊട്ടിയൂരിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് മൂന്നര കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. കൊട്ടിയം കൊട്ടുംപുറം സ്വദേശികളായ അഭിനവ്, ചിന്തു എന്നിവരാണ് പോലീസ് പിടിയിലായത്. കൊട്ടിയത്ത് ഒരു യുവതി ഉൾപ്പടെ 7 പേരെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കൾ കൂടി പിടിയിലായത്.
Read more

തൃശൂരിൽ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂര്‍:രഹസ്യ വിവര അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാള്‍ മുഷിദാബാദ് സ്വദേശി സുഫാല്‍ (33) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.321 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വടക്കേക്കാട് പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതി കേരളത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. […]
Read more

സൈക്കിള്‍ പമ്പിനകത്ത് കഞ്ചാവ് കടത്താന്‍ ശ്രമം; ബംഗാള്‍ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ സൈക്കിള്‍ പമ്പിനകത്ത് കഞ്ചാവ് ഒളിപ്പിച്ചു കിടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. 23 കിലോ കഞ്ചാവ് ആണ് പൊലീസ് പിടികൂടിയത്. 4 പശ്ചിമബംഗാള്‍ സ്വദേശികള്‍ നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. പമ്പുകള്‍ക്കകത്ത് കഞ്ചാവ് കുത്തിനിറച്ച് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. സൈക്കിള്‍ ഫയര്‍ഫോഴ്‌സ് എത്തി സൈക്കിള്‍ പമ്പുകള്‍ മുറിച്ചതോടെ കഞ്ചാവ് പുറത്തുവന്നു. 200 സൈക്കിള്‍ പമ്പുകളാണ് കഞ്ചാവ് കടത്തില്‍ ഉപയോഗിച്ചത്. റബീബുല്‍ മൊല്ല, സിറാജുല്‍ മുന്‍ഷി,റാബി, സെയ്ഫുല്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. അതേസമയം തൃശ്ശൂര്‍ […]
Read more
Advertisement
WhiteswanTV Footer