മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ; കരുവാരക്കുണ്ട്, കൽക്കുണ്ട് മേഖലകളിൽ ജാഗ്രതാ നിർദേശം
മലപ്പുറം: വനമേഖലയിൽ മഴ ശക്തമായി തുടരുന്നതോടെ കരുവാരക്കുണ്ട്, കൽക്കുണ്ട്, തരിശ് മേഖലകളിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായി. തുടർച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവരിൽ ആശങ്ക വർധിപ്പിച്ചു. തരിശ്മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയതോടെ ഇതുവഴിയുള്ള യാത്രയും അപകടസാധ്യതയിലായി. ഒലിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെ ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴകളിൽ തിങ്കളാഴ്ചയും വെള്ളത്തിന്റെ അളവ് വർധിച്ചു. കൽക്കുണ്ട് മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. സാധാരണ ജനവാസ മേഖലകളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ വനമേഖലയിൽ […]
Read more