Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kasargode

25 വർഷത്തെ ഒളിജീവിതം അവസാനിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർക്കോട് പിടിയിൽ

കോഴിക്കോട്:എടച്ചേരിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കാൽ നൂറ്റാണ്ടോളം നിയമത്തെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ ക്രൈംബ്രാഞ്ചിന്റെ വലയിലായി. വേങ്ങോളി കിഴക്കയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഹമീദിനെയാണ് വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കാസർക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. 2001-ൽ നടന്ന ഈ കൊലപാതകത്തിൽ പ്രതിയെക്കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്ന ഘട്ടത്തിലാണ് നിർണ്ണായകമായ ഈ നീക്കം നടന്നത്. ഭാര്യയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഹമീദിനായി ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സംസ്ഥാനത്തിനകത്തും പുറത്തും വിപുലമായ […]
Read more

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ മൊഗ്രാൽ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി […]
Read more

റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍

കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് ജില്ലാ കളക്ടർ. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചു.
Read more

ടൂറിസം: കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയിലെത്തിയത് 397 കോടി രൂപ

വിനോദസഞ്ചാരികളിലൂടെ കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയിൽ എത്തിയത് 397 കോടിയോളം രൂപ. വിനോദസഞ്ചാരവകുപ്പിന് ലഭ്യമായ കണക്കുകള്‍ പ്രകാരം 2024 ഡിസംബര്‍ 31 വരെ ജില്ലയിലെത്തിയ തുകയാണിത്. വിദേശസഞ്ചാരികളിലൂടെ കഴിഞ്ഞവര്‍ഷം 33 കോടി രൂപ ജില്ലയ്ക്ക് വരുമാനം ലഭിച്ചപ്പോള്‍ ആഭ്യന്തരസഞ്ചാരികള്‍, 364 കോടി രൂപയാണ് എത്തിച്ചത്. രാവിലെയെത്തി സ്ഥലങ്ങൾ കണ്ട് വൈകുന്നേരം മടങ്ങുന്നവരുടെ എണ്ണവും അവര്‍ ജില്ലയില്‍ ചെലവഴിക്കുന്ന തുകയും ഈ കണക്കിൽപ്പെടുന്നില്ല. അതേസമയം കഴിഞ്ഞവര്‍ഷം 402 കോടിയാണ് കിട്ടിയത്. 3,775 വിദേശസഞ്ചാരികളും 2,84,865 ആഭ്യന്തരസഞ്ചാരികളും 2024-ല്‍ ജില്ലയിലെത്തി. ആഭ്യന്തരസഞ്ചാരികളുടെ […]
Read more
Advertisement
WhiteswanTV Footer