സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെവിട്ട് കോടതി
കാസർകോട്: പ്രമാദമായ സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി. കേസിൽ വിചാരണ നേരിട്ട 21 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ആബിദിന്റെ കുടുംബത്തിന്റെ ആരോപണം. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. 2014 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നഗരത്തിലെ എം.ജി. റോഡിലുള്ള ആബിദിന്റെ ഉടമസ്ഥതയിലുള്ള കടയിൽ അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ കൺമുന്നിൽവെച്ച് ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാത്രി കട […]
Read more