കുറഞ്ഞ സമയത്തിൽ പെയ്യുന്ന പെരുമഴ, വെള്ളത്തിലാകുന്ന നാട്; മണൽ വാരൽ കുറഞ്ഞതോ പ്രളയത്തിന് കാരണം? കേരളം പേടിക്കേണ്ടതുണ്ട്
തീരെ മഴയില്ലാതിരുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് മിന്നൽ പ്രളയത്തിലേക്കും ഉരുൾപൊട്ടലുകളിലേക്കും മാറിയ ആഗസ്റ്റ് ആദ്യവാരത്തിലെ കാലാവസ്ഥാ വ്യതിയാനം കേരളത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പത്തനംതിട്ടയിലും കോഴിക്കോട്ടും ഇടുക്കിയിലുമെല്ലാം റെക്കോർഡ് മഴ പെയ്തിറങ്ങിയപ്പോൾ നിരവധി പേരുടെ ജീവൻ പൊലിയുകയും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാകുകയും ചെയ്തു. ദീർഘകാല പ്രവചനങ്ങളെപ്പോലും തെറ്റിച്ചുകൊണ്ട് പെയ്തിറങ്ങിയ ഈ തീവ്രമഴയ്ക്ക് പിന്നിലെ വസ്തുതകളും ശാസ്ത്രീയ കാരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. പക്ഷേ പെയ്തൊഴിഞ്ഞത് സമാനതകളില്ലാത്ത മഴയായിരുന്നുവെന്നതും സമ്മതിക്കേണ്ടതുണ്ട്. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തെ വിവിധ മഴമാപിനി കേന്ദ്രങ്ങളിൽ […]
Read more