Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralastory

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ബിജെപിയുടേതല്ലെന്നും അതിനാൽ അതിന്മേൽ പ്രത്യേക നിലപാട് വ്യക്തമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി തന്റെ അറിവിലില്ലെന്നും അദ്ദേഹം പറഞ്ഞു.​കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. സംസ്ഥാനത്ത് മതതീവ്രവാദം ഉൾപ്പെടെ എതിർക്കപ്പെടേണ്ട പലതുമുണ്ടെന്നും […]
Read more

കേരള സ്റ്റോറി 2 നെ എതിർക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ

മുഖ്യമന്ത്രിക്ക് കേരള സ്റ്റോറി എന്ന സിനിമ ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട, കാണുന്നവർ കണ്ടോട്ടേയെന്നും രാജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.രാഷ്ട്രീയവുമായി സിനിമയെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങൾ ഇവിടെ പറഞ്ഞാൽ താൻ വർഗീയവാദിയാവുമെന്നും ഈ ഇരട്ടത്താപ്പിന് കൂട്ട് നിൽക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചു. കൂടുതൽ സംസാരിക്കണമെങ്കിൽ ഡിബേറ്റ് വെക്കാമെന്നും കൂട്ടിച്ചേർത്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix