മനോരമ വധക്കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും ജീവപര്യന്തവും പിഴയും
തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കല്ലുകെട്ടിത്താഴ്ത്തിയ കേസിൽ ബംഗാൾ സ്വദേശിക്കു ജീവപര്യന്തവും 31 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ 14 വർഷം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിധിയിലുണ്ട്. ബംഗാൾ കൂച്ച് ബിഹാർ ഹൽദിബാരി ഗംഗാ ദോബയിൽ ആദം അലിയെയാണ് (24) തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി(7) ശിക്ഷിച്ചത്. കൊലക്കുറ്റത്തിനാണു ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. […]
Read more