Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kochi mayor

അഴിമതി ആരോപണത്തിൽ പ്രതികരണവുമായി കൊച്ചി മേയര്‍ മിനിമോൾ

കൊച്ചി: ജനകീയ പ്രശ്നങ്ങളിൽ ചിലപ്പോൾ നിലപാടുകൾ എടുക്കേണ്ടിവരുമെന്നും അവ നിയമപരമായി ശരിയാകണമെന്നില്ലെങ്കിലും മനസാക്ഷിക്ക് മുന്നിൽ ശരിയാണെന്നും കൊച്ചി മേയർ വി.കെ. മിനിമോൾ. അഴിമതിയാരോപണങ്ങളെ തുടർന്ന് പ്രതികരിച്ച അവർ, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി. രണ്ട് തവണ അന്വേഷിച്ച് തള്ളിയ പരാതികളാണ് വീണ്ടും ഉയർത്തുന്നതെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. പാലാരിവട്ടത്ത് റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് മേയറിനെതിരായ ആരോപണം. എന്നാൽ, കൈക്കൂലി വാങ്ങാൻ പൊതുയോഗം വിളിച്ച് […]
Read more

കൊച്ചി മേയറായി വികെ മിനിമോള്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍

കൊച്ചി: വികെ മിനിമോള്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി സ്ഥാനമേറ്റു. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ വി കെ മിനിമോള്‍ 48 വോട്ട് നേടി. ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു. മിനിമോളെ ഷാള്‍ അണിയിച്ച് ദീപ്തി മേരി വര്‍ഗീസ് അഭിനന്ദിച്ചു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വര്‍ഗീസ് ഇറങ്ങിപ്പോയി. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ […]
Read more

മേയറെ തിരഞ്ഞെടുത്തത് കെപിസിസി മാനദണ്ഡം പാലിക്കാതെ ; ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തത്. മേയര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവര്‍ മറുപടി പറയണം. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയതില്‍ സുതാര്യതയില്ലായിരുന്നു. തനിക്ക് കൗണ്‍സിലര്‍മാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. കൗണ്‍സിലര്‍മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കില്‍ തീരുമാനം മറ്റൊന്ന് ആകുമായിരുന്നെന്നും ദീപ്തി മേരി വര്‍ഗീസ്. സ്ത്രീ സംവരണത്തിലൂടെ രാഷ്ട്രീയത്തില്‍ വന്നതല്ല. മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ നിരാശയുമില്ല പരാതിയുമില്ല. രണ്ട് മേയര്‍മാര്‍ക്കും […]
Read more

കൊച്ചി മേയര്‍ :വി കെ മിനി മോളും ഷൈനി മാത്യുവും പങ്കിടും

കൊച്ചി: 2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി ശ്രീമതി വി കെ മിനി മോളെയും ശ്രീ ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എല്ലാത്തരം പരിഗണനകള്‍ക്കും ശേഷമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix