Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KrishnaJayanti

ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ട: ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണ ജയന്തി അനൗൺസ്മെന്റിനെത്തിയ വാഹനം പിന്നോട്ടെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86കാരൻ കൃഷ്ണനാണ് മരിച്ചത്. അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെയാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer