Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSreekanth

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ കേസ്

കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ബിജെപി മേഖലാ പ്രസിഡന്റായ ശ്രീകാന്തിനെതിരെ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. രാഹുൽ ഗാന്ധിയെ തെരുവുനായയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix