കെഎസ്ആർടിസിയുടെ KL 15 കുപ്പിവെള്ള പദ്ധതി അവസാനിച്ചു
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിന് പുറമെ അധിക വരുമാനം നേടാനായി കെഎസ്ആർടിസി ബസുകളിൽ ആരംഭിച്ച കുപ്പിവെള്ള വിൽപ്പന വിജയിച്ചില്ല. ജീവനക്കാരുടെ നിസ്സഹകരണവും ആവശ്യമായ സൗകര്യങ്ങളുടെ കുറവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ കുപ്പിവെള്ളം വിൽക്കാൻ തീരുമാനിച്ചത്. സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി സഹകരിച്ച് ‘കെ.എൽ. 15’ എന്ന പേരിലാണ് കുപ്പിവെള്ളം പുറത്തിറക്കിയത്. ഒരു ലിറ്റർ കുപ്പിക്ക് 13 രൂപയായിരുന്നു വില. കുപ്പിവെള്ള വിൽപ്പനയുടെ ചുമതല ഡ്രൈവർക്കും കണ്ടക്ടർക്കുമാണ് നൽകിയത്. ഓരോ കുപ്പിക്കും കണ്ടക്ടർക്ക് […]
Read more






