Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LakeshoreHospital

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം: ലേക്‌ഷോറിന് കുരുക്ക്

കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയെന്ന കേസിൽ നിർണായക രേഖകൾ പുറത്ത്. കേസിലെ പ്രധാന പ്രതിയായ നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയും ലേക്‌ഷോർ ആശുപത്രിയും തമ്മിലുള്ള കരാറാണ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അവയവ ശസ്ത്രക്രിയകൾക്ക് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ടാണ് കരാറെന്നാണ് വിവരം. ഒരു രോഗിയുടെ അവയവ ശസ്ത്രക്രിയയ്ക്ക് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകാമെന്ന് കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ലേക്‌ഷോർ ആശുപത്രി എംഡി എസ്.കെ. അബ്ദുള്ളയെയും ചില […]
Read more

അവയവക്കച്ചവടം; ഇ ഡി അന്വേഷണം ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്ക്

കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ച് നടത്തിയെന്ന് ആരോപിക്കുന്ന അവയവ കച്ചവട കേസിൽ ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചു. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു. നിയമവിരുദ്ധമായി നടത്തിയ ശസ്ത്രക്രിയകളിൽ ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. ഇതിന്റെ ഭാഗമായി ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും ഇഡി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഡോ. മുഹമ്മദ് ഇഖ്ബാലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

അവയവക്കടത്തിലെ കള്ളപ്പണക്കേസ്; ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ കൊച്ചി ലേക്‌ഷോർ ആശുപത്രി എംഡിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് നടന്ന അവയവക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് […]
Read more

Recent News

Advertisement
WhiteswanTV Footer