Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LANDON

ലണ്ടനില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം; ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അപലപിച്ചു

ലണ്ടന്‍: ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ശക്തമായി അപലപിച്ചു. അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുണ്ടായ ആക്രമണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങള്‍ അടുത്തിരിക്കേയാണ് ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയത്. പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മിഷന്‍ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയരീതിയിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ഹൈക്കമ്മിഷന്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.എല്ലാ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ […]
Read more

ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടനില്‍

ലണ്ടന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനിലെത്തി. ചാള്‍സ് രാജാവിന്റെ അതിഥിയായാണു ട്രംപിന്റെ സന്ദര്‍ശനം. ഭാര്യ മെലാനിയയോടൊപ്പം രാത്രിയാണ് ട്രംപ് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ട്രംപിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 2019 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം. നാളെ വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. […]
Read more

ടേക്ക് ഓഫിനു പിന്നാലെ ; ബ്രിട്ടനില്‍ ചെറുവിമാനം തകര്‍ന്നുവീണു

ലണ്ടന്‍: ബ്രിട്ടനില്‍ ടേക്ക് ഓഫിന് പിന്നാലെ ചെറുവിമാനം തകര്‍ന്നുവീണു. ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. നെതര്‍ലന്‍ഡ്സിലെ ലെലിസ്റ്റാഡിലേക്ക് പോയ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് എന്ന യാത്രാവിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. അപകടത്തെത്തുടര്‍ന്ന് സൗത്തെന്‍ഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട് ഈസി ജെറ്റിന്റെ ഈ ചെറുവിമാനമാണ് തകര്‍ന്നത്. 12 മീറ്റര്‍ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്. പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്.
Read more

ലണ്ടനില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു; ദേശീയ നിരക്ക് ഏഴ് ശതമാനം

ലണ്ടന്‍: ലണ്ടനില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ ഈ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് അര ശതമാനം വര്‍ധിച്ച് 6.9 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ പ്രാദേശികമായി ഏകദേശം 1,700 തൊഴിലുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. ദേശീയ തലത്തില്‍ തുടര്‍ച്ചയായ മൂന്ന് മാസവും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. മെയ് മാസത്തില്‍ ഇത് ഏഴ് ശതമാനത്തിലെത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവില്‍ 16 ലക്ഷം ആളുകളാണ് തൊഴില്‍രഹിതരായിട്ടുള്ളതെന്ന് […]
Read more

കുടിയേറ്റത്തില്‍ കടുപ്പിക്കും:സ്ഥിര താമസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുകെ

ലണ്ടന്‍ : ഇന്ത്യക്കാര്‍ക്കും തിരിച്ചടിയായി സ്ഥിര താമസത്തിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. ഇതോടെ വിദേശികള്‍ക്ക് ഇനി ബ്രിട്ടനില്‍ എത്താന്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഒന്നരവര്‍ഷം മാത്രമേ രാജ്യത്ത് തുടരാന്‍ അനുമതി ലഭിക്കൂ. കൂടാതെ അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും […]
Read more

Recent News

Advertisement
WhiteswanTV Footer