Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം

സിബിന : സബ് എഡിറ്റർ പേരാവൂർ : കണ്ണൂർ, പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. മാനന്തവാടിയിൽനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരവധിയാളുകള്‍ക്കും ഡ്രൈവർമാർക്കും സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.
Read more

ഭോപ്പാല്‍ വിഷവാതക ദുരന്തം @ 40

രാജേഷ് തില്ലങ്കേരി ആയരിക്കണക്കിന് മനുഷ്യര്‍ക്ക് ഒറ്റ രാത്രികൊണ്ട് ജീവഹാനി സംഭവിച്ച നടുക്കുന്ന ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്കിന്ന് നാലുപതിറ്റാണ്ട്. 1984 ഡിസംബര്‍ 2, മധ്യപ്രദേശിന്റെ തലസ്ഥാന നഗരം. രാത്രി ഏകദേശം 10, ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്ന ജനത. കഠിനമായ ശ്വാസ തടവും ചുമയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടിന് പുറത്തേക്കിറങ്ങി. റോഡിലേക്കിറങ്ങിയ പലരും കുഴഞ്ഞു വീണുതുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാവുന്നതിന് മുന്‍പുതന്നെ പലരും മരിച്ചു വീണുതുടങ്ങിയിരുന്നു. ജനം പരിഭ്രാന്തിയിലായി. ജീവന്‍ രക്ഷിക്കാനായുളള വെപ്രാളത്തില്‍ പലരും കിലോമീറ്ററുകളോളം ഓടി. ഇതില്‍ പലരും വഴിയില്‍ […]
Read more

മുന്‍ എംഎല്‍എയുടെ മകന്റെ ആശ്രിത നിയമനം: സര്‍ക്കാരിന് കനത്ത തിരിച്ചടി

ബിനുകൃഷ്ണ /സബ് എഡിറ്റർ ഡല്‍ഹി: അന്തരിച്ച സിപിഐഎം നേതാവും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയുമായ കെകെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2018 ലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു രാമചന്ദ്രന്‍നായരുടെ മകനായ ആര്‍ പ്രശാന്തിന് സര്‍ക്കാര്‍ നിയമനം നല്‍കിയത്. പൊതുമരാമത്ത് വകുപ്പില്‍ […]
Read more

‘ഒറ്റുകാരാ സന്ദീപേ പാലക്കാട് പട്ടാപ്പകല്‍ എടുത്തോളാം’; മുദ്രവാക്യം മുഴക്കി യുവമോര്‍ച്ച

അനീഷ എം എ :സബ് എഡിറ്റർ കണ്ണൂര്‍: ബിജെപി വിട്ട സന്ദീപ് വാര്യര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഭീഷണി മുദ്രാവാക്യം. കണ്ണൂര്‍ അഴീക്കോട് കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിലാണ് സംഭവം. ‘പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്നായിരുന്നു യുവമോര്‍ച്ചക്കാര്‍ ഉയര്‍ത്തിയ പ്രകോപന മുദ്രാവാക്യം. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. വെറുപ്പിന്റെ കൂടാരമായ നിങ്ങളില്‍ നിന്നും അകന്നു നടക്കാന്‍ തീരുമാനിച്ചത് ശരിയായിരുന്നുവെന്ന് നിങ്ങള്‍ വീണ്ടും തെളിയിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഒറ്റുകാരും കൂടെ നിന്ന് ചതിക്കുന്നവരും ബിജെപി […]
Read more

പാലക്കാട്ടെ ബി ജെ പി തോല്‍വി ശോഭാ സുരേന്ദ്രന്റെ തലയില്‍ വെച്ചുകെട്ടുന്നുവോ ?

രാജേഷ് തില്ലങ്കേരി ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടിയുടെ കാരണക്കാരെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം. പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദികള്‍ ശോഭാ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍, എന്‍ ശിവരാജന്‍, പിന്നെ നാലു പ്രാദേശീക നേതാക്കള്‍. സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ശോഭാ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്നത്. കെ സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്തുചാടിക്കാനുള്ള അവസാനത്തെ അടവായാണ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തേണ്ടത്. പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം ഇടപെട്ട് […]
Read more

വയനാട് ദുരന്തം : പുനരധിവാസത്തിന് നടപടികൾ ഉണ്ടാകുന്നില്ല

സിബിന : സബ് എഡിറ്റർ കൽപ്പറ്റ : എം.പിയായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് കൽപ്പറ്റയിൽ ആവേശം നിറഞ്ഞ സ്വീകരണം. വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരം നൽകുന്നതിനും കൃത്യമായി നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും. ഇതേ ആവശ്യവുമായി കേന്ദ്ര […]
Read more

കേരളാ കോണ്‍ഗ്രസ് മുന്നണി വിടുമോ ?

രാജേഷ് തില്ലങ്കേരി കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫ് വിടുമോ ? വിടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് വിശദീകരണവുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തിയത്. പാര്‍ട്ടി മുന്നണി വിടുന്നതിനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നും, കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരുമെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസ് എം മുന്നണി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുന്നണി വിടണമെന്നത് പാര്‍ട്ടി അണികളുടെ പൊതുവികാരമാണെന്നതരത്തിലുള്ള […]
Read more

എല്‍പിജി വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. കേരളത്തില്‍ 1827 രൂപയാണ് പുതുക്കിയ വില. 17 രൂപയാണ് പാചകവാതക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയില്‍ […]
Read more

ഒന്നായ് പൂജ്യത്തിലേയ്ക്ക് : ലക്ഷ്യം കൈവരിക്കാന്‍ കേരളം

ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസെന്ന് കേട്ടിട്ടില്ലേ… ഇവയാണ് എയ്ഡ്‌സ് ഉണ്ടാക്കുന്നത്. ആർ.എൻ.എ വിഭാഗത്തിൽപെട്ട ഒരു റിട്രോ വൈറസ് ആണ് എയ്ഡ്‌സ് വൈറസ്. 1984ൽ അമേരിക്കൻ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ റോബർട്ട് ഗാലേ ആണ് വൈറസ് കണ്ടെത്തിയത്. പകർച്ചവ്യാധിയാണ് എച്ച്.ഐ.വി. പക്ഷേ, രോഗിയോടൊപ്പം കഴിഞ്ഞത് കൊണ്ടോ സ്പർശിച്ചതുകൊണ്ടോ രോഗം വരില്ല. ഇതൊക്കെ ഇപ്പോ പറയാൻ എന്താണെന്നല്ലേ…ഇന്നാണ് ഡിസംബർ 1 ലോക എയ്ഡ് ദിനം. 1984ലാണ് എയ്ഡ്‌സ് ഒരു രോഗമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്നുതന്നെ ഈ വൈറസ് ഒരു […]
Read more

ഫിൻജാൽ ചുഴലിക്കാറ്റ് : തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി. 19 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ചെന്നൈ വിമാനത്താവളം നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നത്. തമിഴ്നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടാൻ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix