Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Law College Student

കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്: ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റില്‍

പശ്ചിമ ബംഗാള്‍: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണെന്ന് ബലാത്സംഗത്തിനിരയാക്കിയതെന്ന് അതിജീവിതയുടെ പരാതിയില്‍ പറയുന്നു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
Read more

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ഒളിവിൽ പോയ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ യുവാവ് പൊലീസ് കസ്റ്റഡിയില്‍. കോവൂര്‍ സ്വദേശിയെ ചേവായൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മരണത്തില്‍ യുവാവിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫെബ്രുവരി 21 ന് തൃശ്ശൂര്‍ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ മെഹ്രിസിനെ(21)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൗസയുടെ ബന്ധുക്കളുടെ പരാതിയിലാണ് ആരോപണ വിധേയനായ കോഴിക്കോട് കോവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച യുവാവ് ഗൂഡല്ലൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ […]
Read more

കോഴിക്കോട് ​ഗവ. ലോ കോളേജ് വി​ദ്യാർഥിനി വീട്ടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: കോഴിക്കോട് ​ഗവൺമെന്റ് ലോ കോളേജിലെ വി​ദ്യാർഥിനിയെ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥിയായ മൗസ (21) ആണ് മരിച്ചത്. കോവൂർ ബൈപ്പാസിൽ പെയിങ് ​ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോളാണ് മൗസയെ മരിച്ചനിലയിൽ കണ്ടത്. തൃശ്ശൂർ സ്വദേശിയാണ് പെൺകുട്ടി. ആത്മഹത്യ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix