സ്കലോണിക്ക് ഓഫറുകളുമായി അര്‍ജന്‍റീന; 2030 ലോകകപ്പ് വരെ ടീമിന്‍റെ അമരത്ത് തുടരാൻ ക്ഷണം
ബ്യൂണസ് അയേഴ്സ്: അർജന്‍റൈൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകസ്ഥാനത്ത് ലിയോണൽ സ്കലോണിയെ തന്നെ നിലനിർത്താൻ നീക്കവുമായി അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ. 2028 കോപ്പ അമേരിക്ക വരെ നീളുന്ന പുതിയ രണ്ടു വർഷത്തെ കരാറും, തുടർന്ന് 2030 ലോകകപ്പ് വരെ കാലാവധി നീട്ടാനുള്ള ഓപ്ഷനുമാണ് ഫെഡറേഷൻ ഔദ്യോഗികമായി സ്കലോണിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഈ ഡിസംബറിൽ നിലവിലെ കരാർ അവസാനിക്കാനിരിക്കെ, സ്കലോണി സ്ഥാനമൊഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടയിലാണ് പരിശീലകനെ ടീമിൽ നിലനിർത്താൻ ലക്ഷ്യമിട്ട് ഫെഡറേഷൻ പുതിയ ഓഫർ നൽകിയിരിക്കുന്നത്. ഇതുവരെ […]
Read more







