Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local body election 2025 results

കേരള കോൺഗ്രസിൽ (എം) പൊട്ടിത്തെറി; പാർട്ടിയിലെ വിഭാഗീയതയിൽ പ്രതിഷേധിച്ച് പൂവരണി ബാങ്ക് ഡയറക്ടർ രാജിവച്ചു

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം ശക്തമാണെന്ന ആരോപണവുമായി പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം മോൻസ് കുമ്പളന്താനം രാജിവച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾ നേരിട്ട പരാജയത്തിന് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ വിഭാഗീയ പ്രവർത്തനങ്ങളാണെന്ന് ആരോപിച്ചാണ് രാജി. നാടകീയമായ ഈ നീക്കം പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നതായും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിൽ ഡയറക്ടർ ബോർഡ് […]
Read more

അയ്മനം പഞ്ചായത്തിൽ തൂക്കുഭരണം; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, പ്രസിഡന്റിന്റെ പരാജയം എൽഡിഎഫിന് കനത്ത തിരിച്ചടി

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ ആർക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയാഞ്ഞതോടെ തൂക്കുഭരണത്തിലേക്ക്. ആകെ 21 വാർഡുകളുള്ള പഞ്ചായത്തിൽ ഒൻപത് സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി (ബിജെപി/എൻഡിഎ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ 11 സീറ്റുകൾ ഒരു മുന്നണിക്കും നേടാനായില്ല. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് എൽഡിഎഫിനാണ്. നിലവിലെ ഏഴ് സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ ബിജെപി ഒമ്പത് സീറ്റുകളും യുഡിഎഫ് അഞ്ച് സീറ്റുകളും നേടി. കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്കും യുഡിഎഫിനും സീറ്റുകളുടെ […]
Read more

വെൽഫെയർ പാർട്ടിയെ മുൻനിർത്തി ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിച്ചു

മലപ്പുറം: വെൽഫെയർ പാർട്ടിയെ മുൻനിർത്തി ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിച്ചതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീക്ക്. വെൽഫെയർ പാർട്ടി കേരളത്തിൽ 75 സീറ്റിൽ വിജയിച്ചു. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള വിശ്വാസം പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഇതൊന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഒറ്റക്കുനിന്നും മത്സരിച്ചിട്ടുണ്ടെന്നും, ചിലയിടങ്ങളിൽ പ്രാദേശിക സഹകരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഞങ്ങളുമായി സഹകരിച്ചതിന്  യുഡിഎഫ്ന് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് വളരാൻ പരിസരം ഒരുക്കി കൊടുത്തത് സിപിഎമ്മാണ് , 2015 ൽ സിപിഎമ്മുമായി സഹകരിച്ചിരുന്നു, അതൊരു […]
Read more

ഏറ്റുമാനൂർ നഗരസഭാ ചെയർമാനായി ടോമി കുരുവിള പുളിമാൻതുണ്ടം അധികാരമേറ്റേക്കും; യുഡിഎഫ് ഭരണത്തിലേക്ക്

കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ ചെയർമാനായി കോൺഗ്രസ് നേതാവ് ടോമി കുരുവിള പുളിമാൻതുണ്ടം അധികാരമേൽക്കാൻ സാധ്യതയേറി. മുന്നണിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും, കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും മുൻ കൗൺസിലറും മുതിർന്ന നേതാവുമായ ടോമിയുടെ പേരാണ് ഈ സ്ഥാനത്തേക്ക് ഏവരും നിർദ്ദേശിക്കുന്നത്. നഗരസഭയിലെ 26-ാം വാർഡായ കാരിത്താസിൽ നിന്ന് കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി അഡ്വ. സിബി വെട്ടൂരിനെ 188 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ടോമി ഇത്തവണ വിജയം നേടിയത്. ടോമിക്ക് 292 വോട്ടുകളും സിബിക്ക് 104 വോട്ടുകളുമാണ് […]
Read more

തിരുവമ്പാടി പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ 19 സീറ്റുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം സീറ്റ് നേടി, അവശേഷിക്കുന്ന ഒരു സീറ്റിൽ പുന്നക്കലിൽ നിന്നും കോൺഗ്രസ് വിമതൻ ആണ് വിജയിച്ചത്. മുത്തപ്പൻപുഴ UDF, ആനക്കാംപൊയിൽ LDF, കാവുങ്കല്ലേൽ UDF, കൊടക്കാട്ടുപാറ LDF, പൊന്നാങ്കയം UDF, ഉറുമി LDF, പുന്നക്കൽ IND, ഒറ്റപൊയിൽ UDF, തിരുവമ്പാടി ടൗൺ UDF, മറിയപ്പുറം LDF, മരക്കാട്ടുപുറം LDF, തൊണ്ടിമ്മൽ LDF, താഴെ തിരുവമ്പാടി LDF, അമ്പലപ്പാറ UDF, കറ്റ്യാട് UDF,പാമ്പിഴഞ്ഞപാറ […]
Read more

ഗുരുവായൂർ നഗരസഭയിൽ ആദ്യ വിജയം എൽഡിഎഫിന് 27ാം വാർഡിൽ

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഒൻപത് മണിയോടെ പുറത്തു വന്നു തുടങ്ങിയപ്പോൾ ആദ്യ വിജയം എൽഡിഎഫിന്. 27ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി. പാർവതി വിജയിച്ചു. തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയാണ് പി. പാർവതി വിജയം ഉറപ്പാക്കിയത്. ഈ വിജയത്തോടെ നഗരസഭയിൽ എൽഡിഎഫിന്റെ മുന്നേറ്റത്തിന് തുടക്കമായതായി നേതാക്കൾ പ്രതികരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer