കൊല്ലം ടിപ്പര്‍ ലോറി അപകടം: ഡ്രൈവർക്ക് ഹെവി ലൈസന്‍സ് ഇല്ലെന്ന് MVD
കൊല്ലം: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ വാഹനമോടിച്ച ഡ്രൈവർക്കു ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇയാൾ ആദ്യമായാണ് വാഹനം ഓടിച്ചതെന്നും കണ്ടെത്തി. ടിപ്പർ ലോറിയിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് എംവിഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി നാഗരാജു ഐപിഎസ് അറിയിച്ചു. […]
Read more
