നവനീത് റാണയുടെ വാദങ്ങൾ തള്ളി ന്യൂനപക്ഷ കമ്മീഷൻ; ഇരകളെല്ലാം മുസ്ലീം പെൺകുട്ടികൾ
മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ അമരാവതി പീഡനക്കേസിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ രംഗത്ത്. കേസിലെ പ്രതിയായ അയാൻ അഹമ്മദ് ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന മുൻ ബിജെപി എംപി നവനീത് റാണയുടെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് കമ്മീഷൻ ചെയർമാൻ പ്യാരെ സിയ ഖാൻ വ്യക്തമാക്കി. ഇതുവരെ തിരിച്ചറിഞ്ഞ ഇരകളെല്ലാം മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. നൂറ്റിഎൺപതോളം പെൺകുട്ടികളെ പ്രതി പ്രണയക്കെണിയിൽ വീഴ്ത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായാണ് വിവരം. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് […]
Read more