ശ്വാസകോശത്തിലെ നീർക്കെട്ടിനെ അവഗണിക്കരുത്: മുന്നറിയിപ്പുമായി ഡോ.വിനീത നായർ
ശ്വാസകോശത്തിലെ നീർക്കെട്ടിനെ സാധാ രോഗമായി കാണരുത്. ഈ അവയവത്തിലെ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ജീവന് ഭീഷണിയാകാം. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ് ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന രോഗാവസ്ഥ, അഥവാ ശ്വാസകോശത്തിലെ നീർക്കെട്ട്. ഈ വിഷയത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ഡോ. വിനീത നായർ മുന്നറിയിപ്പ് നൽകുന്നു.ശ്വാസകോശത്തിലെ നീർക്കെട്ട് പ്രധാനമായും രണ്ട് രീതിയിലാണ് കണ്ടുവരുന്നത്. ശ്വാസകോശത്തിനുള്ളിലെ വായുസഞ്ചാരം നടക്കുന്ന ചെറുഅറകളായ ആൽവിയോളാർ സാക്സുകളിൽ ദ്രാവകം നിറയുന്ന അവസ്ഥയാണ് പൾമണറി എഡീമ (Pulmonary Edema). ഗ്യാസ് എക്സ്ചേഞ്ച് നടക്കുന്ന ഈ […]
Read more

