Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mahilamorcha

KSRTC സൗജന്യ യാത്രാ പ്രതിഷേധം; വനിതാ കണ്ടക്ടര്‍ക്ക് നഷ്ടം 840 രൂപ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പാക്കാത്തതിനെതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധം നടന്നിരുന്നു. ബസിൽ യാത്ര ചെയ്ത പ്രവർത്തകർക്ക് വനിതാ കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാതെ 22 പ്രവർത്തകർ പ്രതിഷേധ യാത്ര ചെയ്യുകയായിരുന്നു. ഒടുവിൽ പൊലീസ് ഇടപെടലിനെത്തുടർന്ന് പിഎംജി ജംക്‌ഷനിൽ യാത്ര അവസാനിപ്പിച്ചു. 22 പേരുടെ ടിക്കറ്റുകളുടെ തുകയായ 840 രൂപ കണ്ടക്ടർ സ്വന്തം കയ്യിൽനിന്നാണ് അടച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരാണ് പ്ലക്കാർഡുകളും ബാനറുകളുമായി ആറ്റിങ്ങലിലേക്കുള്ള […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേയ്ക്ക് കയറുകയും സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. റോഡിൽ ഇരുന്ന് സമരക്കാര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി മഹിളാ മോർച്ച

യുവതിയെ ഗർഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്‍റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി. പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠനാണ് പരാതി നൽകിയത്. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ പരാതി നൽകി. രാഹുൽ മാങ്കുട്ടത്തിൽ അദ്ദേഹത്തിന്റെ ബന്ധത്തിലുള്ള യുവതിയെ ഗർഭിണിയാക്കുകയും തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത വിവരം സാമൂഹിക ദൃശ്യമാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. രാഹുൽ യുവതിയുമായി നടത്തിയ സംഭാഷണത്തിൻ്റെ ഓഡിയോ രേഖ മാധ്യമങ്ങൾ […]
Read more
Advertisement
WhiteswanTV Footer