Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mallikarjuna kharge

രാജ്യസഭയിൽ 24 ഒഴിവ്; തിരഞ്ഞെടുപ്പ് ജൂൺ 18ന്

ന്യൂഡൽഹി: രാജ്യസഭയിലെ ഒഴിവുള്ള 24 സീറ്റുകളിലേക്ക് ജൂൺ 18ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ഉൾപ്പെടെ നിരവധി പ്രമുഖരുടെ സീറ്റുകളാണ് ഒഴിവാകുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കർണാടകയിൽ നാലു സീറ്റുകളും, ഗുജറാത്തിൽ അഞ്ചും, ആന്ധ്രാപ്രദേശിൽ നാലും, മധ്യപ്രദേശിൽ മൂന്നും സീറ്റുകളിലാണ് വോട്ടെടുപ്പ്. ജൂൺ 1 മുതൽ 8 വരെ നാമനിർദേശ […]
Read more

രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ കുറിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമത്തിൽ വികാരനിറഞ്ഞ കുറിപ്പ് പങ്കുവെച്ചു. “പപ്പാ, താങ്കൾ സ്വപ്നം കണ്ട ശക്തവും സമൃദ്ധവുമായ ഇന്ത്യയെ യാഥാർഥ്യമാക്കാൻ ഞാൻ ഉത്തരവാദിത്വം നിറവേറ്റും. താങ്കളുടെ ഉപദേശങ്ങളും ഓർമ്മകളും എപ്പോഴും എന്നോടൊപ്പം ഉണ്ടാകും,” എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. കുട്ടിക്കാലത്തെ ഒരു ചിത്രവും ഉൾപ്പെടെ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചത്. രാജ്യത്തുടനീളം കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് […]
Read more

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കരയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന സമയത്ത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു. ഔദ്യോഗിക […]
Read more

വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം, അതിനെ പർവതീകരിക്കേണ്ടതില്ല: ശശി തരൂർ

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ ചില വീഴ്ചകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. വലിയ അന്താരാഷ്ട്ര പരിപാടികളിൽ ചെറിയ സാങ്കേതികയോ സംഘാടകയോമായ പ്രശ്നങ്ങൾ സംഭവിക്കാം അവയെ പർവതീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപങ്കാളിത്തം കൊണ്ടും ആശയവിനിമയത്തിന്റെ വ്യാപ്തി കൊണ്ടും ഉച്ചകോടി ശ്രദ്ധേയമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചകോടിയിൽ അദ്ദേഹം പ്രസംഗിക്കും. ഇതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുന ഗാർഗെയും ഉച്ചകോടിയുടെ നടത്തിപ്പിനെയും ചില സംഭവവികാസങ്ങളെയും നിശിതമായി വിമർശിച്ചിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഗ്ലോബൽ സൗത്ത്” രാജ്യങ്ങൾക്കാകെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix