Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യസഭയിൽ 24 ഒഴിവ്; തിരഞ്ഞെടുപ്പ് ജൂൺ 18ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യസഭയിലെ ഒഴിവുള്ള 24 സീറ്റുകളിലേക്ക് ജൂൺ 18ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ഉൾപ്പെടെ നിരവധി പ്രമുഖരുടെ സീറ്റുകളാണ് ഒഴിവാകുന്നത്.

കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കർണാടകയിൽ നാലു സീറ്റുകളും, ഗുജറാത്തിൽ അഞ്ചും, ആന്ധ്രാപ്രദേശിൽ നാലും, മധ്യപ്രദേശിൽ മൂന്നും സീറ്റുകളിലാണ് വോട്ടെടുപ്പ്. ജൂൺ 1 മുതൽ 8 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂൺ 11 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ജൂൺ 18 രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. അതേ ദിവസം വൈകിട്ട് 5 മണിക്ക് വോട്ടെണ്ണലും നടക്കും. ജൂൺ 20-നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.

ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിലെ പ്രധാന നേതാക്കൾക്കു നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖർഗെ വീണ്ടും രാജ്യസഭയിൽ എത്താനുള്ള സാധ്യതയും ചർച്ചയിലാണ്. രാജസ്ഥാനിൽ അശോക് ഗെലോട്ട്, ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ എന്നിവരുടെ പേരുകളും പരിഗണനയിലാണ്.

മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് ഒഴിയുന്ന സീറ്റിലേക്ക് കമൽനാഥിന് താൽപര്യമുണ്ടെന്ന റിപ്പോർട്ടും ഉണ്ട്. ഇതിലൂടെ മുതിർന്ന നേതാക്കളെ രാജ്യസഭയിൽ എത്തിക്കാനുള്ള കോൺഗ്രസ് നീക്കമാണ് നടക്കുന്നത്. കൂടാതെ, പാർട്ടി ഓഫീസുകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഈ തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Recent News

Advertisement
WhiteswanTV Footer