യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ച്; പൊലീസിനു നേരെ തീപ്പന്തം എറിഞ്ഞു: മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ്. പാറശാല മണ്ഡലം പ്രസിഡന്റ് ശ്യംലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസിനു നേരെ തീപ്പന്തമെറിഞ്ഞുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. വധശ്രമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 28 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. വയര്‍ലെസ് സെറ്റും ലാത്തികളും നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
Read more