മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിപ്പ്; പ്രതി പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) ആണ് അറസ്റ്റിലായത്. മുട്ടട സ്വദേശിയുടെ മകന് മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തതെന്നാണ് പരാതി. മംഗലാപുരത്തെ കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംഡി റെസ്പിറേറ്ററി മെഡിസിന് പ്രവേശനം നൽകാമെന്ന് പറഞ്ഞാണ് പ്രതി പണം കൈക്കലാക്കിയത്. സ്വന്തം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് […]
Read more