സർക്കാർ ആശുപത്രികളിൽ 450 കോടിയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായി ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട്. വെന്റിലേറ്ററുകൾ, ഡിജിറ്റൽ എക്സ്-റേ മെഷീനുകൾ, മാമോഗ്രാം മെഷീനുകൾ, ഡയാലിസിസ് മെഷീനുകൾ, ഓക്സിജൻ പ്ലാന്റുകൾ തുടങ്ങിയവയാണ് ഉപയോഗിക്കാത്ത നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ പത്തുവർഷത്തിനിടെ വിവിധ ആശുപത്രികളിലേക്ക് വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കാതെ കിടക്കുന്നത്. മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന ഉപകരണങ്ങളുടെ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില ഉപകരണങ്ങൾ പെട്ടി പോലും തുറക്കാതെ സൂക്ഷിച്ചിരിക്കുകയാണെന്നാണ് […]
Read more