Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ ആശുപത്രികളിൽ 450 കോടിയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായി ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട്. വെന്റിലേറ്ററുകൾ, ഡിജിറ്റൽ എക്സ്-റേ മെഷീനുകൾ, മാമോഗ്രാം മെഷീനുകൾ, ഡയാലിസിസ് മെഷീനുകൾ, ഓക്സിജൻ പ്ലാന്റുകൾ തുടങ്ങിയവയാണ് ഉപയോഗിക്കാത്ത നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് കൈമാറി.

കഴിഞ്ഞ പത്തുവർഷത്തിനിടെ വിവിധ ആശുപത്രികളിലേക്ക് വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കാതെ കിടക്കുന്നത്. മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന ഉപകരണങ്ങളുടെ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില ഉപകരണങ്ങൾ പെട്ടി പോലും തുറക്കാതെ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടിലെ വിവരം.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്‌സിഎൽ) വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ ഉപകരണങ്ങളും ഉപയോഗിക്കാതെ കിടക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം), മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇ) എന്നിവ വാങ്ങിയ ഉപകരണങ്ങളുടെ കണക്കുകളും ശേഖരിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിൽ താഴെ വിലയുള്ള ഉപകരണങ്ങളുടെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. വൻതുക ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ലെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix