Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MGNREGS

തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നി ആക്രമണം; 79കാരിക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: താമരക്കുളത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണനാകുഴി ഒന്നാം വാർഡിൽ ഓമന (79)യ്ക്കാണ് പരിക്കേറ്റത്. കൈയ്ക്ക് ഒടിവുണ്ടായതായാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെയായിരുന്നു സംഭവം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 120ലേറെ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്തേക്കാണ് കാട്ടുപന്നി പാഞ്ഞെത്തിയത്. ആക്രമണത്തിൽ ഓമനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഓമനയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ കാട്ടുപന്നിയെ കണ്ടതോടെ ഓടിമാറി. ഇവർക്ക് നിസ്സാര പരിക്കുകളോടെയാണ് രക്ഷപ്പെടാനായത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. തൊഴിലുറപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix