മൈക്രോസോഫ്റ്റ് സേവനങ്ങളിൽ വൻ തകരാർ; ഒൻപത് മണിക്കൂറിലേറെ പ്രവർത്തനം തടസ്സപ്പെട്ടു
ലോകമെമ്പാടുമുള്ള സർക്കാർ സ്ഥാപനങ്ങളെയും ബിസിനസ് മേഖലയെയും ബാധിച്ച് മൈക്രോസോഫ്റ്റ് സേവനങ്ങളിൽ വൻ തകരാർ. ഒൻപത് മണിക്കൂറിലധികം നീണ്ട പ്രതിസന്ധിയിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇമെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. മൈക്രോസോഫ്റ്റ് 365 സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർക്കാണ് പ്രധാനമായും തടസ്സം നേരിട്ടത്. ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഔട്ട്ലുക്ക് തുടങ്ങിയ സേവനങ്ങളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. ഇതോടെ ജീവനക്കാരുടെ ഔദ്യോഗിക ജോലികളും ആശയവിനിമയവും താളംതെറ്റി. സർക്കാർ ഏജൻസികൾ, ബിസിനസ് സ്ഥാപനങ്ങൾ, […]
Read more