ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല; 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
മലപ്പുറം: വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാത്തതിനും മറ്റ് നിരന്തരം സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാത്തതിനെയും തുടർന്ന് മലപ്പുറം സ്വദേശി നടത്തിയ 12 വർഷത്തെ നിയമപോരാട്ടം വിജയത്തിൽ. നിരന്തരം തകരാറുകൾകൊണ്ട് പൊറുതിമുട്ടിയ ബൈക്ക് മാറ്റി നൽകണമെന്ന ആവശ്യവുമായാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഉപഭോക്താവിന് നഷ്ടപരിഹാരം ഉൾപ്പെടെ 1,43,714 രൂപ നൽകാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്. ചന്തക്കുന്ന് സ്വദേശിയായ പറവെട്ടി അബ്ദുൽ ഹക്കീമിനാണ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. 2013-ലാണ് ഹക്കീം മഞ്ചേരിയിലെ ഹോണ്ട ഷോറൂമിൽ നിന്ന് […]
Read more