നീറ്റ് ചോദ്യപേപ്പർ ചോർച്ച:വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ചകൾ രാജ്യം ഒന്നടങ്കം ആവർത്തിച്ച് നേരിടുമ്പോൾ കേന്ദ്ര സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തുടർച്ചയായി പരാജയപ്പെടുന്ന വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 2024ൽ നീറ്റ് ചോദ്യപേപ്പർ ചോർന്നപ്പോൾ പരീക്ഷ റദ്ദാക്കാനോ മന്ത്രി രാജിവെക്കാനോ തയ്യാറായില്ലെന്നും, […]
Read more

