പി പി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ച സ്ക്രീൻഷോട്ടുകൾ പുറത്ത്
കണ്ണൂർ: കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫിന്റേതെന്ന് പറയുന്ന ശബ്ദസന്ദേശവും പണമിടപാടുകളുടെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നു. പി.പി. ദിവ്യയുടെ സഹോദരൻ അനൂപിനും ഡ്രൈവർ വൈശാഖിനും പണം അയച്ചതായി വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്. എന്നാൽ ആസിഫിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ഇരുവരും പ്രതികരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിനും പണം നൽകിയതായി സ്ക്രീൻഷോട്ടുകളിൽ സൂചനയുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്തിലെ മുൻ ഭാരവാഹികൾക്ക് പണം നൽകിയതായും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി […]
Read more