Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MonaLisa Bhosle?

ഹൈക്കോടതി ഉത്തരവ്;കുംഭ മേള വൈറൽ പെൺകുട്ടിക്ക് ഇനി പോലീസ് കാവൽ

കൊച്ചി: കുംഭമേളയ്ക്കിടെ വൈറലായ യുവതിക്ക് നേരെ ജീവന് ഭീഷണി ഉയർന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. തന്നെ ലക്ഷ്യമിട്ട് ഭീഷണികളും അപമാനകരമായ സന്ദേശങ്ങളും തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി, യുവതിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട പൊലീസ് അധികാരികൾക്ക് നിർദേശം നൽകി. ഇതിനിടെ, യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് […]
Read more

കേരളത്തിൽ അഭയം തേടിയെത്തിയവർക്ക് തണലാകണം; ഫർമാൻ ഖാന് പിന്തുണയുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാജ്യശ്രദ്ധ നേടിയ മോണാലിസ–ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കി രാഹുൽ ഈശ്വർ രംഗത്തെത്തി. കേരളത്തിൽ അഭയം തേടിയെത്തിയ ഇവർക്ക് നിയമോപദേശം നൽകിയതായും, മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. തനിക്ക് 18 വയസ്സ് പൂർത്തിയായതായി തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് കാണിച്ച് മോണാലിസ കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയതായും വിവരമുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് അവർ അധികൃതരെ സമീപിച്ചത്. പ്രായം തെളിയിക്കുന്ന രേഖകളും […]
Read more

സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ മൊണാലിസ

കൊച്ചി: സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മൊണാലിസ. സിനിമാ സെറ്റിൽ ജോലി ചെയ്യുമ്പോൾ സംവിധായകൻ മോശമായി പെരുമാറിയതും, പലതവണ ശരീരത്തിൽ കയറിപ്പിടിച്ചതുമാണ് അവർ ആരോപിക്കുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മൊണാലിസ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താ സമ്മേളനത്തിന് എത്തിയത്. നേരിട്ട ദുരനുഭവത്തെക്കുറിച്ച് വീട്ടുകാരോടും പറഞ്ഞു കഴിഞ്ഞിരുന്നെന്നും, എന്നാൽ ആദ്യ സിനിമയായതിനാൽ വീട്ടുകാർ കാര്യമായെടുത്തില്ലെന്നും മൊണാലിസ പറഞ്ഞു. അതുകൊണ്ട് ഇക്കാര്യങ്ങൾ ആരോടും നേരത്തേ […]
Read more

Recent News

Advertisement
WhiteswanTV Footer