Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MP

കെ രാധാകൃഷ്ണൻ എംപിയുടെ മാതാവ് അന്തരിച്ചു

തൃശൂര്‍: കെ രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു. മാതാവിന്റെ വിയോഗ വാര്‍ത്ത എം പി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. ഭര്‍ത്താവ്: പരേതനായ വടക്കേപറമ്പില്‍ കൊച്ചുണ്ണി. മറ്റു മക്കള്‍: രതി, രവി, […]
Read more

കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; രാജ്യസഭയില്‍ പി ടി ഉഷ

കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയില്‍. കിനാലൂരിലെ കാലാവസ്ഥ എയിംസിന് ഗുണകരമാണെന്നും എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു. കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമാണ് എയിംസ് സ്ഥാപിക്കുകയെന്നത്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം അടുത്തിടെ, കേരളത്തില്‍ എയിംസ് സ്ഥാപിച്ചാല്‍ അത് ആലപ്പുഴയില്‍ ആയിരിക്കണമെന്നാണ് തന്റെ താല്‍പ്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും […]
Read more

ബലാത്സംഗ കേസ്; കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ

ബലാത്സംഗ കേസിൽ സ്റ്റെർപ്രെദേശിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ .ഇതേ പരാതിയിൽ ജനുവരി 17 ന് രാകേഷ് റാത്തോഡിനെതിരെ കേസെടുത്തിരുന്നു. നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് രാകേഷ് റാത്തോഡിന്റെ അറസ്റ്റ്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം നയിക്കാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തെളുവുകളായി കോൾ വിശദാംശങ്ങളും കോൾ റെക്കോർഡിംഗുകളും യുവതി പോലീസിന് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള […]
Read more

പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച് സിപിഐഎം പ്രവർത്തകർ

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ . എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വീട് സന്ദർശിച്ചു.
Read more

എം കെ രാഘവന്‍ എം പിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: എം കെ രാഘവന്‍ എം പിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുഞ്ഞിമംഗലത്ത് പ്രതിഷേധം സംഘടിപ്പിക്കും. എം കെ രാഘവന്‍ എം പിയെ തടഞ്ഞ സംഭവത്തില്‍ നാല് പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. നടപടി അംഗീകരിക്കില്ലെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ […]
Read more

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം:വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer