Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MumbaiIndians

ഹാർദിക് പഞ്ചാബിലേക്ക്; മുംബൈയുടെ പുതിയ നായകൻ ആര്? പ്രതികരിച്ച് മുംബൈ ഇന്ത്യൻസ്

ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് കൂടുമാറിയതോടെ പുതിയ നായകനെ കണ്ടെത്താനുള്ള നീക്കവുമായി മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ മുൻ നായകൻ രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ നായകനെ തീരുമാനിക്കുന്നതിൽ ധൃതിയില്ലെന്നാണ് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന സീസണിൽ ടീമിനെ നയിക്കാൻ അനുയോജ്യനായ താരത്തെ കണ്ടെത്തുന്നതിനായി വിശദമായ വിലയിരുത്തൽ നടത്താനാണ് മാനേജ്മെന്റിന്റെ തീരുമാനം. […]
Read more

മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് ഹാര്‍ദിക്; ഇനി പഞ്ചാബിനൊപ്പം

മുംബൈ: ഐപിഎൽ ചരിത്രത്തിലെ ശ്രദ്ധേയമായ താരകൈമാറ്റങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കും പഞ്ചാബിന്റെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും കൂടുമാറി. ഇരുവരുടെയും പ്രതിഫലം 18 കോടി രൂപയായി കണക്കാക്കുന്നതിനാൽ അധിക തുക കൈമാറാതെ നേരിട്ടുള്ള ട്രേഡിലൂടെയാണ് താരങ്ങളെ കൈമാറുന്നത്. അർഷ്ദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈയിലെത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നിലവിലെ വിവരമനുസരിച്ച് അർഷ്ദീപിനെ മാത്രമാണ് പഞ്ചാബ് കൈമാറുന്നത്. ഇതോടെ വിഷ്ണു വിനോദ് പഞ്ചാബ് കിങ്സിൽ തുടരും. കഴിഞ്ഞ […]
Read more

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു

അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പരിശീലക സംഘത്തിൽ അടക്കം വൻ അഴിച്ചുപണി നടത്തുന്ന ഫ്രാഞ്ചൈസി ക്യാപ്റ്റൻസിയിലും മാറ്റത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം രോഹിത് ശർമ്മയെ നായകനാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 14 മത്സരങ്ങളിൽ പത്തിലും പരാജയപ്പെട്ട ടീം ഒൻപതാം […]
Read more

മലിംഗ ടീം വിട്ടു; പരിശീലകരില്‍ സമഗ്ര മാറ്റത്തിന് മുംബൈ ഇന്ത്യന്‍സ്

ഐപിഎൽ 2027 മിനി ലേലത്തിന് മുന്നോടിയായി പരിശീലക സംഘത്തിൽ വൻ മാറ്റങ്ങളുമായി മുംബൈ ഇന്ത്യൻസ്. പുരുഷ ടീമിന്റെ പരിശീലക സംഘത്തിൽനിന്ന് ലസിത് മലിംഗ, പരസ് മാംബ്രെ, കാൾ ഹോപ്കിൻസൺ എന്നിവർ ഒഴിയുന്നതായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. ടീമിനായി നൽകിയ സേവനങ്ങൾക്കും സംഭാവനകൾക്കും മൂവർക്കും മുംബൈ ഇന്ത്യൻസ് നന്ദി അറിയിച്ചു. മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ. ടീമിന്റെ ബൗളിങ് നിരയെ നയിച്ച മലിംഗ നാല് ഐപിഎൽ കിരീടങ്ങളിലും 2011ലെ ചാമ്പ്യൻസ് […]
Read more

മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തണം; തുറന്നുപറഞ്ഞ് ആർ അശ്വിൻ

മുംബൈ: അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മയെ തിരിച്ചുകൊണ്ടുവരണമെന്ന് നിർദേശിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ്, ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്ത സാഹചര്യത്തിലാണ് അശ്വിന്റെ നിർദേശം. 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയത്. എന്നാൽ ശക്തമായ താരനിരയുണ്ടായിട്ടും ടീമിന് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഹാർദിക്കിന്റെ നേതൃത്വത്തിൽ […]
Read more

മുംബൈ ഇന്‍ഡ്യന്‍സിന്റെ പുതിയ മുഖ്യ പരിശീലകനായി കീറോണ്‍ പൊള്ളാര്‍ഡ്

മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിയമിച്ചു. ടീമിന്റെ ബാറ്റിങ് പരിശീലകനായി പ്രവർത്തിച്ചുവരികയായിരുന്ന പൊള്ളാർഡിന് സ്ഥാനക്കയറ്റം നൽകുകയായിരുന്നു. മഹേല ജയവർധനെ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ നിയമനം. രണ്ട് ഘട്ടങ്ങളിലായാണ് ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചത്. 2017 മുതൽ 2022 വരെയായിരുന്നു ആദ്യ ഘട്ടം. 2024 മുതൽ 2026 വരെ രണ്ടാം ഘട്ടത്തിലും അദ്ദേഹം ടീമിനെ പരിശീലിപ്പിച്ചു. മുംബൈയുടെ അഞ്ച് […]
Read more

ഗുജറാത്തിലേക്ക് മടങ്ങാൻ ഹാർദിക് പാണ്ഡ്യ? മുംബൈ വിടാനുള്ള നീക്കത്തിൽ വൻ ട്വിസ്റ്റ്

മുംബൈ: ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി താരകൈമാറ്റ ചർച്ചകൾ സജീവമാകുന്നതിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ. മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാൻ ഹാർദിക് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും, എന്നാൽ ക്യാപ്റ്റൻസി ആവശ്യപ്പെട്ടതോടെ ട്രേഡ് നീക്കം പരാജയപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ. ഹാർദിക്കിനെ ടീമിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് എതിർപ്പുണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായും ഇക്കാര്യം മാനേജ്‌മെന്റ് ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഹാർദിക്കിന്റെ തിരിച്ചുവരവിന് ഗില്ലിനും എതിർപ്പില്ലായിരുന്നുവെന്നാണ് സൂചന. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix