Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Muslim League

കോഴിക്കോട് പൊലീസിന് നേരെ ആക്രമണം: പ്രതി പിടിയില്‍

കോഴിക്കോട്: പൊലീസിന് നേരെ ആക്രമണം നടത്തിയ പതിമംഗലം സ്വദേശി പി.കെ ബുജൈര്‍ അറസ്റ്റില്‍. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സഹോദരനാണ് പി.കെ ബുജൈർ. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. ഇതിനിടയിലായിരുന്നു ആക്രണമണം. ഇന്നലെ വൈകിട്ട് 6.40 ഓടെ കുന്നമംഗലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. വാഹനം പരിശോധിക്കാന്‍ എത്തിയപ്പോൾ ബുജൈര്‍ പ്രകോപിതനാവുകയും പൊലീസുകാരന്റെ മുഖത്തടിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിന് […]
Read more

2026 നിയമസഭ തെരഞ്ഞെടുപ്പ്; ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലിം ലീഗ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്. തുടർച്ചയായി മൂന്നു തവണ എംഎൽഎമാരായവർ മത്സരിക്കേണ്ടെന്നാണ് ലീഗ് തീരുമാനം. എന്നാൽ പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും ഇളവ് ലഭിച്ചേക്കും. ടേം വ്യവസ്ഥ നടപ്പാക്കിയാൽ നിരവധി യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം ലഭിക്കും. ഇടത്പാർട്ടികളുടെ മാതൃക പിന്തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ടേം വ്യവസ്ഥ നടപ്പിലാക്കാനാണ് മുസ്ലിം ലീഗ് ആലോചിക്കുന്നത്. ടേം വ്യവസ്ഥ നടപ്പാക്കിയാൽ കെപിഎ മജീദ്, മഞ്ഞളാംകുഴി അലി,പികെ ബഷീർ തുടങ്ങി പല എംഎൽഎമാർക്കും ഇത്തവണ അവസരം […]
Read more

മുസ്‌ലിം ലീഗ് പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതാ പ്രാതിനിധ്യം

ചെന്നൈ: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ചരിത്രത്തിലാദ്യമായാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ലധികം പ്രതിനിധികൾ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി. കെപിഎ മജീദിനെ […]
Read more

മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ നടക്കും

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ലധികം പ്രതിനിധികൾ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ എം ഖാദർ മൊയ്തീൻ, ട്രഷറർ പി വി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ തുടരാനാണു സാധ്യത. കൗൺസിൽ യോഗത്തിൽ കേരളത്തിനു […]
Read more

പരസ്പരം ഏറ്റുമുട്ടി CPI: 2026ൽ പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്ത്

ഭാരതപ്പുഴയും കുന്തിപ്പുഴയും അതിർത്തി പങ്കിടുന്ന പട്ടാമ്പി. പട്ടാമ്പി നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പട്ടാമ്പി നിയമസഭാമണ്ഡലം. യുഡിഎഫിന് ഒറ്റക്കെട്ടായി നിന്നാൽ അനായാസം പിടിച്ചെടുക്കാവുന്ന ഒരു മണ്ഡലമാണ് പാലക്കാട് ജില്ലയുടെ അതിർത്തി മണ്ഡലമായ പട്ടാമ്പി. 1957 മുതല്‍ 2016 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ ഏഴ് തവണയും സിപിഎം സ്ഥാനാര്‍ഥികള്‍ രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അഞ്ചു തവണയും വിജയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഇഎംഎസ് […]
Read more

വെള്ളാപ്പള്ളിയുടെ വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ പ്രസ്താവനക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ല. ഇത് കേരളമാണ്. ഇങ്ങനെ പറയുന്നവര്‍ക്ക് കിട്ടുന്ന വോട്ട് പോലും ലഭിക്കില്ല. വയനാട്ടില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും അവര്‍ക്ക് കിട്ടിയിട്ടില്ല. അവരുടെ പ്രസ്താവനക്ക് ഒരു വിലയുമില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവന സമൂഹം തന്നെ തള്ളിക്കളഞ്ഞു. ഇനി അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും. ജനങ്ങള്‍ ബുദ്ധിയുള്ളവരാണ് അത് […]
Read more

2026ൽ 35 സീറ്റ് വേണമെന്ന് ലീഗ്; അമ്പരന്ന് കോൺഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ കൂടുതല്‍ സീറ്റ് വേണമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 25 സീറ്റ് ആയിരുന്നു ലീഗിന് നൽകിയിരുന്നത്. ഇത്തവണ 35 സീറ്റാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വോട്ട് കണക്കും വിജയിച്ച സീറ്റും ഒക്കെയാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുന്നോട്ട് വെക്കുന്ന കാരണം. ഈ മാസം അവസാനം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഉന്നത നേതാക്കള്‍ നല്‍കുന്ന സൂചന.നിലവിലെ സീറ്റുകള്‍ക്ക് പുറമെ 10 സീറ്റ് എങ്കിലും കുറഞ്ഞത് […]
Read more

2026ൽ മഞ്ചേശ്വരത്ത് ബിജെപി, രണ്ടിടത്ത് എൽഡിഎഫ്, ഉദുമയിൽ കോൺഗ്രസ്, കാസർഗോഡ് ലീഗ് തുടരും

2026 കേരളത്തെ സംബന്ധിച്ച് അതിനിർണായകമായ വർഷമാണ്. ആ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചും മുന്നണികളെ സംബന്ധിച്ചും നിലനിൽപ്പിന്റെ പോലും പ്രശ്നമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ പരാജയമാണ് സംഭവിക്കുന്നതെങ്കിൽ യുഡിഎഫിന് ഇതിലും വലിയ തിരിച്ചടി ലഭിക്കാനില്ല. പിന്നീട് രാഷ്ട്രീയ കേരളത്തിൽ യുഡിഎഫിന് ഒരു തിരിച്ചുവരവ് പോലും സാധ്യവുമല്ല. രാജ്യത്ത് കേരളത്തിൽ മാത്രം ഭരണം ഉള്ള സിപിഎമ്മിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അത്രമേൽ നിർണായകം തന്നെയാണ്. ജില്ലകൾ കേന്ദ്രീകരിച്ചും മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും മുന്നണികളും പാർട്ടികളും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. […]
Read more

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി?

ഈ വര്‍ഷം രണ്ടാം പകുതിയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും. എന്നാല്‍ ആര് ഭരണം പിടിക്കും എന്നതിന് അപ്പുറം, മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ചകളാണ് അന്തരീക്ഷത്തില്‍. മുൻപേ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെ ഉയർത്തിക്കാട്ടി മുന്നണികൾ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രീതി കേരളത്തിൽ പതിവില്ലാത്തതാണ്. എന്നാൽ ഇന്നിപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒട്ടേറെ പേരുകളാണ് ഉയർന്നുവരുന്നത്. പൊതുവെ ഇടതിന് ഭരണം ലഭിച്ചാൽ സിപിഎമ്മിനും യുഡിഎഫിന് ഭരണം ലഭിച്ചാൽ കോൺഗ്രസിനും […]
Read more

‘മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നൽകില്ല’: പികെ ഫിറോസ്

കോഴിക്കോട്: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം തീർച്ചയായും ഉണ്ടാകുമെന്നും പികെ ഫിറോസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയൊരു ക്യാംപെയ്ന്‍ രീതി ആവിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കി. ഡ്രോയിങ് റൂം മീറ്റിംഗുകള്‍ പോലെ, താഴെത്തട്ടിൽ നിന്നും ജനങ്ങളുമായി എങ്ങനെ ഇടപെടാൻ സാധിക്കുമെന്നാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രധാനമാറ്റം മൂന്ന് […]
Read more
Advertisement
WhiteswanTV Footer