ചീക്കോട് പഞ്ചായത്തിൽ യുഡിഎഫിൽ ഭിന്നത; മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു
മലപ്പുറം: ചീക്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ യുഡിഎഫിലെ ഘടകകക്ഷിയായ കോൺഗ്രസിന് പതിനെട്ടാം വാർഡ് അനുവദിച്ചതിൽ പ്രതിഷേധിച്ച്മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു. മുൻ ധാരണ പ്രകാരം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ 2020 ഒപ്പുവെച്ച കത്തിൽ കോൺഗ്രസിന് മത്സരിക്കാൻ അവസരം നൽകുകയും പകരം 2025 മുസ്ലിം ലീഗിനും മത്സരിക്കാൻ അവസരം നൽകണമെന്ന് ധാരണ തെറ്റിച്ചതിൽ പ്രതിഷേധിച്ചാണ് ലീഗ് കമ്മിറ്റി പിരിച്ചുവിട്ടത് . ഇതെ തുടര്‍ന്ന് ലീഗ് സ്ഥാനാർത്ഥിയെ നിർത്താനും തീരുമാനിച്ചു.
Read more

