ബംഗ്ലാദേശിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ അടച്ച് ഇന്ത്യ
ധാക്ക: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബംഗ്ലാദേശിലെ രാജ്ഷാഹിയിലും ഖുൽനയിലും രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങൾ അടച്ചുപൂട്ടി ഇന്ത്യ. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ അടുത്ത കാലത്തുണ്ടായ ഭീഷണികകളുടെയും ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ ഇന്ത്യ വിരുദ്ധ പ്രസ്താവനകളുടെയും പശ്ചാത്തത്തിലാണ് ഈ നീക്കം. ‘ബംഗ്ലാദേശ് ജനതയുടെ സ്വാതന്ത്ര്യസമരത്തിൽ വേരൂന്നിയതും വിവിധ വികസന, ജനകീയ സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്തിയതുമായ സൗഹൃദപരവുമായ ബന്ധമുണ്ട്. ബംഗ്ലാദേശിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഞങ്ങൾ അനുകൂലമാണ്. കൂടാതെ, സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കുന്ന സ്വതന്ത്രവും നീതിയുക്തവും സമഗ്രവും വിശ്വാസയോഗ്യവുമായ […]
Read more