ധാക്ക: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബംഗ്ലാദേശിലെ രാജ്ഷാഹിയിലും ഖുൽനയിലും രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങൾ അടച്ചുപൂട്ടി ഇന്ത്യ. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ അടുത്ത കാലത്തുണ്ടായ ഭീഷണികകളുടെയും ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ ഇന്ത്യ വിരുദ്ധ പ്രസ്താവനകളുടെയും പശ്ചാത്തത്തിലാണ് ഈ നീക്കം.
‘ബംഗ്ലാദേശ് ജനതയുടെ സ്വാതന്ത്ര്യസമരത്തിൽ വേരൂന്നിയതും വിവിധ വികസന, ജനകീയ സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്തിയതുമായ സൗഹൃദപരവുമായ ബന്ധമുണ്ട്. ബംഗ്ലാദേശിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഞങ്ങൾ അനുകൂലമാണ്. കൂടാതെ, സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കുന്ന സ്വതന്ത്രവും നീതിയുക്തവും സമഗ്രവും വിശ്വാസയോഗ്യവുമായ തിരഞ്ഞെടുപ്പുകൾക്കായി ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.




